ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും വിദ്യാ ബാലനും മറയൂരിൽ. പുതിയ ചിത്രമായി രാം ഔർ ശ്യാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ഇവർ മറയൂരെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മറയൂർ സഹായഗിരി ജയ് മാതാ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ ഇവരെ ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറയൂർ ലൊക്കേഷനിലാണ് നാലുദിവസത്തെ ആദ്യ ഷെഡ്യൂൾ.
കാന്തല്ലൂർ പഞ്ചായത്തിലെ പയസ് നഗർ-ആനക്കോട്ടപാറ, പയസ് നഗർ ചർച്ച്, മറയൂർ പഞ്ചായത്തിലെ മേലാടി പെട്രോൾ പമ്പ്, മൂന്നാർ പഞ്ചായത്തിലെ കടുകുമുടി ടീ ഷോപ്പ് എന്നിവിടങ്ങളിലാണ് ബാക്കി ചിത്രീകരണം.
കേരളത്തിൽ മൊത്തം ഷെഡ്യൂൾ 15 ദിവസമാണ്. മറയൂരിന് പുറമെ മൂന്നാർ-ആനയിറങ്കൽ ഡാമിലും വാഗമണ്ണിലും ഷൂട്ടിംഗ് നടക്കുമെന്നാണ് വിവരം.